പ​മ്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും ക​ട​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 61.66 ല​ക്ഷം രൂ​പ
Wednesday, February 24, 2021 10:19 PM IST
റാ​ന്നി: പ​ന്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും 2018 ലെ ​മ​ഹാ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ക​ട​വു​ക​ളും തീ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ദി​യി​ലെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും 61.66 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​റി​യി​ച്ചു.
മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​ക്ക് എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​വൃ​ത്തി​ക​ളു​ടെ പേ​രും അ​വ​യ്ക്ക് അ​നു​വ​ദി​ച്ച തു​ക​യും ല​ക്ഷ​ത്തി​ല്‍ ബ്രാ​ക്ക​റ്റി​ല്‍: പ​മ്പാ​ന​ദി​യി​ല്‍ റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​പ്പു​ഴ പാ​ണ്ടി പു​റ​ത്ത് ക​ട​വ് സം​ര​ക്ഷ​ണം (7.49 ), അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൈ​ലാ​ത്ത് ക​ട​വ് (12.45 ), അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കോ​ല്‍​പ്പു​ഴ ന​ദി​യി​ല്‍ അ​ടി​ഞ്ഞ എ​ക്ക​ല്‍ നീ​ക്കം ചെ​യ്തു ന​ദി​യു​ടെ ഒ​ഴു​ക്ക് പൂ​ര്‍​വ സ്ഥി​തി​യി​ല്‍ ആ​ക്കു​ന്ന​തി​ന് ( 15 ), കാ​ട്ടൂ​ര്‍ ക്ഷേ​ത്ര ക​ട​വി​ലെ ചെ​ളി നീ​ക്കം ചെ​യ്ത് തി​രു​വോ​ണ​ത്തോ​ണി യാ​ത്ര സു​ഖ​മാ​ക്കു​ന്ന​തി​ന് (16.52 ) ക​ക്കാ​ട്ടാ​റി​ല്‍ മ​ണി​യാ​ര്‍ ഡാ​മി​ന് താ​ഴെ ഇ​ട​തു​വ​ശ​ത്ത് തീ​ര​സം​ര​ക്ഷ​ണം (10.20).