ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 205 ക്രി​മി​ന​ൽ കേ​സു​ക​ൾ
Wednesday, February 24, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് 205 ക്രി​മി​നി​ൽ കേ​സു​ക​ൾ.
2018ൽ ​ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഉ​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് കേ​സു​ക​ൾ.
2018 ഒ​ക്ടോ​ബ​റി​ലെ തു​ലാം​മാ​സ പൂ​ജ​യി​ലും തു​ട​ർ​ന്നു ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്തു​മാ​ണ് സം​ഘ​ർ​ഷ​ങ്ങ​ളേ​റെ​യു​ണ്ടാ​യ​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ് ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ​യോ​ഗം ന​ൽ​കി​യ​ത്.
എ​ന്നാ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​ക്കി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തും അ​ട​ക്ക​മു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.
സ​മാ​ധാ​ന​പ​ര​മാ​യി നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​തും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തും അ​ട​ക്ക​മു​ള്ള കേ​സു​ക​ളാ​കും പ്ര​ധാ​ന​മാ​യും പി​ൻ​വ​ലി​ക്കു​ക. നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം, പ​ന്ത​ളം തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സു​ക​ളേ​റെ​യും.
ജി​ല്ല​യി​ലെ 20 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ കേ​സു​ക​ളു​ണ്ട്.
പ​ന്പ 38, അ​ടൂ​ർ 32, പ​ന്ത​ളം 16, നി​ല​യ്ക്ക​ൽ 13, സ​ന്നി​ധാ​നം 10, കൊ​ടു​മ​ണ്‍ 10, കോ​ന്നി 4, കൂ​ട​ൽ 1, ചി​റ്റാ​ർ 3, റാ​ന്നി 8, പെ​രു​നാ​ട് 3, പ​ത്ത​നം​തി​ട്ട 14, മ​ല​യാ​ല​പ്പു​ഴ 2, ആ​റ​ൻ​മു​ള 17, ഏ​നാ​ത്ത് 4, പെ​രു​ന്പെ​ട്ടി 4, തി​രു​വ​ല്ല 9, കീ​ഴ്വൂ​ർ 4, കോ​യി​പ്രം 10, വ​ട​ശേ​രി​ക്ക​ര 3.
ശ​ബ​രി​മ​ല പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള 10 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ഇ​തി​ൽ 92 പ്ര​തി​ക​ളു​ണ്ട്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സു​ക​ളും ഇ​തി​ലു​ണ്ട്.
ബി​ജെ​പി നേ​താ​ക്ക​ളാ​യ കെ.​സു​രേ​ന്ദ്ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ, ഹി​ന്ദു​ഐ​ക്യ​വേ​ദി നേ​താ​ക്ക​ളാ​യ കെ.​പി. ശ​ശി​ക​ല, ആ​ർ.​വി. ബാ​ബു, ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി തു​ട​ങ്ങി സം​ഘ​പ​രി​വാ​ർ, ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
വ​ധ​ശ്ര​മം, പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, സ്ത്രീ​ക​ളെ ത​ട​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യ​ൽ, അ​ക്ര​മ​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്ക​ൽ, അ​യ്യ​പ്പ ഭ​ക്ത​രെ ത​ട​യ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​കെ. മു​നീ​ർ, പി.​ജെ. ജോ​സ​ഫ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും കേ​സു​ക​ളു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​ത​ല്ലെ​ന്ന് പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.
യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ല​യ്ക്ക​ലും പ​ന്പ​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ധ​ർ​ണ ന​ട​ത്തി പി​രി​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു.