മ​ല്പാ​ൻ റ​വ.​ഡോ.​ ഗീ​വ​ർ​ഗീ​സ് ചേ​ടി​യ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി
Thursday, February 25, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: മ​ല്പാ​ൻ റ​വ.​ഡോ.​ഗീ​വ​ർ​ഗീ​സ് ചേ​ടി​യ​ത്തി​നു സ​ഭ​യു​ടെ യാ​ത്രാ​മൊ​ഴി. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഫാ. ​ഗീ​വ​ർ​ഗീ​സ് ചേ​ടി​യ​ത്തി​ന്‍റെ ഭൗ​തി​കാ​വ​ശി​ഷ്ടം ഇ​ന്ന​ലെ രാ​വി​ലെ കോ​ന്നി അ​തി​രു​ങ്ക​ലി​ലെ ഭ​വ​ന​ത്തി​ലെ​ത്തി​ച്ച് അ​ന്തി​മോ​പ​ചാ​ര​വും പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി, മാ​തൃ​ദേ​വാ​ല​യ​മാ​യ സെ​ന്‍റ് ജോ​ർ​ജ് മലങ്കര കത്തോലിക്കാ പ​ള്ളി​യി​ലെ​ത്തി​ച്ചു.

സ​ഭ​യു​ടെ വൈ​ജ്ഞാ​നീ​ക മേ​ഖ​ല​യി​ൽ തി​ള​ങ്ങി​നി​ന്ന ഫാ.​ഡോ.​ഗീ​വ​ർ​ഗീ​സ് ചേ​ടി​യ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​രു​ന്ന വൈ​ദി​ക​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ്, ജോ​സ​ഫ് മാ​ർ തോ​മ​സ്, ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ്, തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​രാ​യി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം വായിച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, റ​വ.​ഡോ.​സേ​വ്യ​ർ കു​ട​പ്പു​ഴ, വി​വി​ധ രൂ​പ​ത​ക​ളു​ടെ വി​കാ​രി ജ​ന​റാ​ൾ​മാ​ർ, സ​ന്യാ​സ, സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ർ തു​ട​ങ്ങി​യ​വ​രും പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, മറ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.