ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം; സു​ഹൃ​ത്തു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം
Saturday, February 27, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ല​ന്തൂ​ർ ഈ​സ്റ്റ് കി​ഴ​ക്കേ​ഭാ​ഗ​ത്ത് ഏ​ബ്ര​ഹാം ഇ​ട്ടി ( 52 )യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ സ്ഥി​ര​മാ​യി എ​ത്തു​ന്ന സു​ഹൃ​ത്തു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. മു​റി​യി​ൽ നി​ന്നും മാ​രാ​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​തു​ത​ന്നെ​യാ​ണോ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. വീ​ട്ടി​ലും പ​രി​സ​ര​ത്തും വ​ന്നു​പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ വ​ഴി ശേ​ഖ​രി​ക്കാ​നു​ള​ള നീ​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു ഏ​ബ്ര​ഹാം ഇ​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹം ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം രാ​ത്രി വൈ​കി സം​സ്ക​രി​ച്ചു. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.