ഹെ​ല്‍​ത്ത് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ടീം ​ രൂ​പീ​ക​രി​ച്ചു
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ത​ല​ത്തി​ല്‍ ഹെ​ല്‍​ത്ത് കോ- ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ടീം ​രൂ​പീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ സ​മി​തി പ്ര​വ​ര്‍​ത്തി​ക്കും.ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ചെ​യ​ര്‍​മാ​നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ. എ​ല്‍. ഷീ​ജ ക​ണ്‍​വീ​ന​റു​മാ​യ അ​ഞ്ചം​ഗ ടീ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്.
ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സി.​ജി. ശ​ശി​ധ​ര​ന്‍, ജി​ല്ലാ ഡ്ര​ഗ് മാ​നേ​ജ​ര്‍ ക​ല വി. ​പ​വി​ത്ര​ന്‍ എ​ന്നി​വ​രാ​ണ് ടീ​മി​ല്‍ ഉ​ള്ള​ത്.