എ​സ്എ​എ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന് സം​സ്ഥാ​ന അ​വാ​ര്‍​ഡ്
Monday, March 1, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: 2019-20 ലെ ​മി​ക​ച്ച നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റി​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡി​ന് കോ​ന്നി സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ സ്മാ​ര​ക എ​സ്എ​ന്‍​ഡി​പി യോ​ഗം കോ​ള​ജ് അ​ര്‍​ഹ​മാ​യി. മി​ക​ച്ച എ​ന്‍​എ​സ്എ​സ് ​പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ബ​യോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ.​വി. പ്രി​യസേ​ന​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മി​ക​ച്ച നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റി​നും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​ക്കു​മു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി പു​ര​സ്‌​കാ​രം 2018-19 ലും 2019-20 ​ലും നേടിയി​ട്ടു​ണ്ട്. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. എ​ല്‍. ഗോ​കു​ല്‍, സാ​ന്ദ്ര സ​ന്തോ​ഷ് എ​ന്നി​വ​ര്‍ 2019- 20 ലെ ​എം ജി ​യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ശം​സാ പ​ത്ര​ത്തി​ന് അ​ര്‍​ഹ​രാ​യി.
മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന മി​ക​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​ര​സ്‌​കാ​ര​മെ​ന്ന് കോ​ള​ജ്പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​ജു പു​ഷ്പ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നൈ​പു​ണ്യം ഒ​രു കൈ​ത്താ​ങ്ങി​നു വേ​ണ്ടി, ലൈ​ബ്ര​റി നി​ര്‍​മാ​ണം, കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ച്ച​ക്ക​ഞ്ഞിവി​ത​ര​ണം, ക​ലാ​ല​യ​ത്തി​ലും ഗ്രാ​മ​ത്തി​ലും ന​ട​ത്തി​യ പ്ര​കൃ​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍,ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ള്‍, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, സ്‌​നേ​ഹ​സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ വ​യോ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന പ​രി​പാ​ടി, അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സു​ര​ക്ഷി​ത ഗ​താ​ഗ​തം എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, അ​ഗ്‌​നി​ശ​മ​ന സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ദു​ര​ന്ത​നി​വാ​ര​ണ, നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന മി​ക​വി​ലേ​ക്ക് ന​യി​ച്ച​താ​യി പ്രി​ന്‍​സി​പ്പ​ൽ‍ പ​റ​ഞ്ഞു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​വി. പ്രി​യ​സേ​ന​​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.