പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് കോ​വി​ഡ് ക്ലീ​നി​ക് ‌
Tuesday, March 2, 2021 10:43 PM IST
തി​രു​വ​ല്ല: കോ​വി​ഡ് ബാ​ധി​ച്ച് സു​ഖ​പ്പെ​ട്ട​വ​രു​ടെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് കോ​വി​ഡ് ക്ലീ​നി​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട​ന്‍റ് ഡോ.​പ്ര​തി​ഭ ക്ലീ​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.‌
പു​ഷ്പ​ഗി​രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് പു​ന്നൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​ഏ​ബ്ര​ഹാം വ​ർ​ഗീ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി. പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ജെ​യ്സ​ൺ, കൗ​ൺ​സി​ൽ മെം​ബ​ർ ജി​ജി വ​ട്ട​ശേ​രി​ൽ, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌