റാന്നിയിൽ ഓ​ട നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ, മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു
Tuesday, March 2, 2021 10:43 PM IST
റാ​ന്നി: ഓ​ട നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ൽ നിർത്തിവച്ച​തി​ലൂ​ടെ വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ബു​ദ്ധി​മു​ട്ടി​ൽ. ‌

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ലോ​ഡ്ജു​ക​ളി​ലെ​യും മാ​ലി​ന്യ​വും കൂ​ടി​ക്ക​ല​ര്‍​ന്ന വെ​ള്ളം കെ​ട്ടി നി​ന്ന​തോ​ടെ ദു​ര്‍​ഗ​ന്ധ​വും കൊ​തു​കു ശ​ല്യ​വും മൂ​ലം വ്യാ​പാ​രി​ക​ള്‍ വ​ല​യു​ന്നു. റാ​ന്നി പെ​രു​മ്പു​ഴ​യി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും ബ​സ് സ്റ്റാ​ന്‍​ഡി​നും മ​ധ്യേ​യാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മ്പു​ഴ ടൗ​ണി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു. ഓ​ട നി​ർ​മി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ മ​ലി​ന വെ​ള​ളം കെ​ട്ടി​കി​ട​ക്കാ​ൻ തു​ട​ങ്ങി. റാ​ന്നി പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഓ​ട നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ഴേ​ക്കും മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.ഓ​ട​യി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ നി​ന്ന് കൊ​തു​ക​ൾ പ​റ​ന്ന് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ‌

ടൗ​ണി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ലോ​ഡ്‌​ജു​ക​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി​രി​ക്കാം വെ​ള്ളം ഓ​ട​യി​ലെ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ സ്ഥാ​പി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വ്യാ​ജ അ​നു​മ​തി തേ​ടി ലോ​ഡ്ജു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ച്ച​തും മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ‌