മാ​ലി​ന്യ​മു​ക്ത ഹ​രി​ത പ​ത്ത​നം​തി​ട്ട
Tuesday, March 2, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​മു​ക്ത ഹ​രി​ത പ​ത്ത​നം​തി​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തെ സ​മ്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രാ​ത്രി​ക​ല സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ​ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു.‌
ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഷെ​മീ​ർ, കൗ​ൺ​സി​ല​ർ പി. ​കെ. അ​നീ​ഷ്, ഹെ​ൽ​ത്തി​ൻ​സ്പെ​ക്ട​ർ സൂ​പ്പ​ർ​വൈ​സ​റു​മാ​രാ​യ ബാ​ബു​കു​മാ​ർ, ബി​നു ജോ​ർ​ജ്, ദീ​പു, ഫ​യ​ർ ഫോ​ഴ്സ് ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌
വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​നു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, ആ​ർ​ടി​ഒ, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം. ‌