പേ​രി​ൽ ആ​റ​ന്മു​ള; രാ​ഷ്‌ട്രീ​യ​ചി​ത്രത്തിൽ പ​ത്ത​നം​തി​ട്ട​യു​ം‌
Tuesday, March 2, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മ​ണ്ഡ​ലം ഇ​ന്നാ​കെ മാ​റി​യി​ട്ടു​ണ്ട്. 1957 മു​ത​ൽ 2006 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ച​രി​ത്ര​വും അ​തി​ർ​ത്തി​ക​ളു​മ​ല്ല പു​തി​യ ആ​റ​ന്മു​ള​യു​ടേ​ത്.
വി​സ്തൃ​തി​യി​ലും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും മ​ണ്ഡ​ലം ഇ​ന്ന് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ പ്ര​ഥ​മ പ​ട്ടി​ക​യി​ലാ​ണ്. 2006നു ​മു​ന്പു​ള്ള പ​ത്ത​നം​തി​ട്ട​യു​ടെ​യും ആ​റ​ന്മു​ള​യു​ടെ​യും ച​രി​ത്രം ഈ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു ബാ​ധ​ക​മാ​കും. മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന സ​മ​യ​ത്ത് പ​ഴ​യ ആ​റ​ന്മു​ള​യി​ൽ നി​ന്ന് അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ റാ​ന്നി​യോ​ടു ചേ​ർ​ത്തു. തി​രു​വ​ല്ല​യി​ൽ നി​ന്ന് ഇ​ര​വി​പേ​രൂ​ർ ആ​റ​ന്മു​ള​യി​ലു​മാ​യി. പ​ഴ​യ പ​ത്ത​നം​തി​ട്ട​യി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, ഓ​മ​ല്ലൂ​ർ, ചെ​ന്നീ​ർ​ക്ക​ര, ഇ​ല​ന്തൂ​ർ, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ആ​റ​ന്മു​ള​യു​ടെ ഭാ​ഗ​മാ​ക്കി. ചു​രു​ക്ക​ത്തി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്രം തേ​ടു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യെ മ​റ​ക്കാ​നാ​കി​ല്ല. ‌
‌പ്ര​ശ​സ്തി നേ​ടി​യ പ​ട​യോ​ട്ടം ‌
പ​ഴ​യ ആ​റ​ന്മു​ള​യി​ൽ ഏ​റെ​യും വ​ല​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ ചേ​രി​ക്കാ​ണ് വി​ജ​യം. 1957 മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 1967, 1970 വ​ർ​ഷ​ങ്ങ​ളി​ൽ എ​സ്എ​സ്പി​യും 1996, 2006 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലാ​ക​ട്ടെ 1957, 1967, 1970 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ നിരവധിയാണ്. സ്ഥി​ര​മാ​യി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ പ​ല​ർ​ക്കും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​മു​ണ്ട്. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രു​ടെ പ​രാ​ജ​യ​വും മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ണ്ടു.‌
1957ൽ ​ആ​റന്മുള​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ മാ​ലേ​ത്ത് കെ. ​ഗോ​പി​നാ​ഥ​പി​ള്ള 265 വോ​ട്ടി​ന് സി​പി​ഐ​യി​ലെ എ​ൻ.​സി. വാ​സു​ദേ​വ​നെ തോ​ല്പി​ച്ചു. 1960ലും ​അ​ദ്ദേ​ഹം ത​ന്നെ വി​ജ​യി​ച്ചു. 1965ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും എ​ൻ​എ​സ്എ​സ് നേ​താ​വു​മാ​യി​രു​ന്ന എ​ൻ. ഭാ​സ്ക​ര​ൻ നാ​യ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
1967ൽ ​എ​സ്എ​സ്പി​യി​ലെ പി.​എ​ൻ. ച​ന്ദ്ര​സേ​ന​ൻ കോ​ണ്‍​ഗ്ര​സി​ലെ കെ.​വി. നാ​യ​രെ​യും 1970ൽ ​ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ൻ ധ​മ​ന്ത്രി എം.​കെ. ഹേ​മ​ച​ന്ദ്ര​ൻ 1977ൽ ​പി.​എ​ൻ. ച​ന്ദ്ര​സേ​ന​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 1980, 82, 87 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ലെ കെ.​കെ. ശ്രീ​നി​വാ​സ​ൻ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച തോ​പ്പി​ൽ ര​വി, ഡി. ​സു​ഗ​ത​ൻ എ​ന്നി​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
1991ൽ ​എ​ൻ​ഡി​പി​യി​ലെ ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സ് എ​സി​ലെ സി.​എ. മാ​ത്യു​വി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ത്ത​വ​ണ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി. ‌
1996ൽ ​സി​എം​പി നേ​താ​വ് എം.​വി. രാ​ഘ​വ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നോ​ട് എം​വി​ആ​ർ പ​രാ​ജ​യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട​യി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഏ​റെ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​ന്ന പ​രാ​ജ​യം കൂ​ടി​യാ​യി ഇ​ത്. 2001ലും ​ആ​റ​ന്മു​ള മ​ണ്ഡ​ലം ശ്ര​ദ്ധേ​യ​മാ​യി. കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ദ്യം നി​ശ്ച​യി​ച്ചെ​ങ്കി​ലും കെ. ​ക​രു​ണാ​ക​ര​ന്‍റെ പി​ടി​വാ​ശി​ക്കു മു​ന്നി​ൽ എ ​ഗ്രൂ​പ്പി​നു സ്ഥാ​നാ​ർ​ഥി​യെ മാ​റ്റേ​ണ്ടി​വ​ന്നു.
മാ​ലേ​ത്ത് സ​ര​ളാ​ദേ​വി പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി. സി​പി​എ​മ്മി​ലെ എ. ​പ​ത്മ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​എ​ൽ​എ​യുമാ​യി. ക​രു​ണാ​ക​ര​നോ​ടൊ​പ്പം നി​ല​നി​ന്ന സ​ര​ളാ​ദേ​വി ഡി​ഐ​സി രൂ​പീ​ക​ര​ണ​ത്തേ തു​ട​ർ​ന്ന് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.
2006ൽ ​ഡി​ഐ​സി​യു​ടെ ലേ​ബ​ലി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സ​ര​ളാ​ദേ​വി മൂ​ന്നാം സ്ഥാ​ന​ത്താ​യി. സി​പി​എ​മ്മി​ലെ കെ.​സി. രാ​ജ​ഗോ​പാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ കെ.​ആ​ർ. രാ​ജ​പ്പ​ൻ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.‌
2011ൽ ​പു​ന​ർ​വി​ഭ​ജ​ന​ത്തേ തു​ട​ർ​ന്ന് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രും അ​ന്ന​ത്തെ ആ​റ​ന്മു​ള​യു​ടെ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​നും പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നു. രാ​ജ​ഗോ​പാ​ല​നെ​തി​രെ 6511 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി ശി​വ​ദാ​സ​ൻ നാ​യ​ർ വി​ജ​യി​ച്ചു. ‌
‌ആ​നു​കാ​ലി​കം ‌
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വീ​ണ സി​റ്റിം​ഗ് എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ 7646 വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ന്നി അ​ങ്കം വി​ജ​യി​ച്ച​ത്.
ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണാ ജോ​ർ​ജ് ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യെ​ങ്കി​ലും യു​ഡി​എ​ഫ് ലീ​ഡ് 6593 വോ​ട്ടി​ന്‍റേ​താ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 865 വോ​ട്ടി​ലേ​ക്ക് യു​ഡി​എ​ഫ് ലീ​ഡ് കു​റ​ച്ചു കൊ​ണ്ടു​വ​ന്നു. മ​ഹാ​പ്ര​ള​യ​വും കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യു​മൊ​ക്കെ ആ​റ​ന്മു​ള​യി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​മാ​ന​ത്താ​വ​ളം ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​വ​ണ സി​റ്റിം​ഗ് എം​എ​ൽ​എ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യ​പ്പോ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ കു​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ്.
2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ ബി​ജെ​പി പ്ര​തീ​ക്ഷ വ​ച്ചി​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭ​യി​ലേ​ക്ക് അ​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് 28361 വോ​ട്ടു​ക​ൾ മാ​ത്ര​മേ ബി​ജെ​പി​ക്കു നേ​ടാ​നും ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.‌
‌2016 നി​യ​മ​സ​ഭ ‌
‌വീ​ണാ ജോ​ർ​ജ് (സി​പി​എം) - 58749‌.
കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ (കോ​ണ്‍) - 44153.‌
എം.​ടി. ര​മേ​ശ് (എ​ൻ​ഡി​എ) - 37906. ‌
‌2019 ലോ​ക്സ​ഭ ‌
‌വീ​ണാ ജോ​ർ​ജ് (സി​പി​എം) - 52684‌
ആ​ന്‍റോ ആ​ന്‍റ​ണി (കോ​ണ്‍) - 59277‌
കെ. ​സു​രേ​ന്ദ്ര​ൻ (എ​ൻ​ഡി​എ) - 50497. ‌
‌വോ​ട്ട​ർ​മാ​ർ ‌(നിലവിൽ)
‌ആ​കെ - 2,33,365‌
സ്ത്രീ​ക​ൾ - 1,22,960‌
പു​രു​ഷ​ൻ​മാ​ർ - 1,10,404‌
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ - 01