മരുതിമൂട്ടിൽ ടോ​റ​സ് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു,‌ ഡ്രൈ​വ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ ‌
Wednesday, March 3, 2021 10:23 PM IST
അ​ടൂ​ർ: പ​ച്ച​മ​ണ്ണു​മാ​യി പോ​യ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ടോ​റ​സ് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി പോ​യ ഡ്രൈ​വ​റെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ലോ​റി ഡ്രൈ​വ​ർ ചെ​ങ്ങ​ന്നൂ​ർ വാ​ഴാ​ർ​മം​ഗ​ലം വെ​ട്ടു​കാ​ട്ടി​ൽ മ​നോ​ജി(34) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​യം​കു​ളം -പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മ​രു​തി​മൂ​ട് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​രി​ൽ നി​ന്ന് മ​ണ്ണു​മാ​യി മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് പോ​യടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ടോ​റ​സ് ലോ​റി​യു​ടെ ഡ്രൈ​വ​ർ ക്യാ​ബി​ന് പു​റ​കി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക്യാ​ബി​നു​ള്ളി​ൽ അ​ര​യ്ക്കു താ​ഴേ​ക്ക് കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​ർ മ​നോ​ജി​നെ​യാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​ന്ന​ത്.‌

മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ച് ടോ​റ​സ് ലോ​റി നീ​ക്കി ലോ​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​യാളെ ​ര​ക്ഷ​പെ​ടു​ത്താ​ൻ ന​ട​ത്തി​യ ആ​ദ്യ​വ​ട്ട​ശ്ര​മം വി​ജ​യി​ച്ചി​ല്ല.

മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ടോ​റ​സി​ലെ പ​കു​തി മ​ണ്ണ് റോ​ഡി​ൽ ഇ​റ​ക്കി​യി​ട്ടു.‌
ര​ണ്ട് ക്രെ​യി​നി​ന്‍റെ​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ടോ​റ​സി​ന്‍റെ പു​റ​കു​വ​ശം വ​ലിച്ചു​നീ​ക്കി​യ​തോ​ടെ ഇ​രു ടോ​റ​സു​ക​ളും ത​മ്മി​ൽ വേ​ർ​പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ടോ​റ​സിനു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ അ​ഗ്നി​ശ​മ​ന സേ​ന ജീ​വ​ന​ക്കാ​രും 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ ത്. ‌

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം കെ​പി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ​വ​ർ ഇ​വി​ടേ​ക്ക് പാ​ഞ്ഞെ​ത്തി​യ​തോ​ടെ അ​പ​ക​ട സ്ഥ​ലം ജ​ന​നി​ബി​ഡ​മാ​യി. ടോ​റ​സി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത് അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​നം മാ​റ്റി ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​ലാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ക്കെ​യും ത​ന്നെ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.‌

അ​ഗ്നി​ശ​മ​ന സേ​ന അ​ടൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ഖ​റി​യാ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ‌