പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​ര്‍​ക്കും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്ക​ണം: എ​കെ​എ​സ്ടി​യു
Wednesday, March 3, 2021 10:30 PM IST
കോ​ഴ​ഞ്ചേ​രി: പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ന്‍ അ​ധ്യാ​പി​ക​മാ​ര്‍​ക്കും ആ​യ​മാ​ര്‍​ക്കും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും 60 വ​യ​സ് ക​ഴി​ഞ്ഞ പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നും 2012 ഓ​ഗ​സ്റ്റി​ന് ശേ​ഷം പി​റ്റി​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എ​കെ​എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ശീ​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​എ​സ്. ജീ​മോ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ. ത​ന്‍​സീ​ര്‍, തോ​മ​സ് എം. ​ഡേ​വി​ഡ്, ആ​നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.