തോ​ന്ന്യാ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി കൂ​ദാ​ശ നാ​ളെ
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ർ​നി​ർ​മി​ച്ച തോ​ന്ന്യാ​മ​ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യു​ടെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും. ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.‌

കൂ​ദാ​ശ​യേ തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​പി.​എ. ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ൻ, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജെ​സി മാ​ത്യു, റെ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.‌

പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക നി​ർ​മി​ച്ച ഭ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും വി​ദ്യാ​ഭ്യ​സ സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് വി​കാ​രി റ​വ.​ഷോ​ജി വ​ർ​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൂ​ദാ​ശ​യേ തു​ട​ർ​ന്ന് ആ​റി​നു രാ​വി​ലെ 8.30ന് ​തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യും ഏ​ഴി​ന് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ​യും പു​തി​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.‌

ട്ര​സ​റ്റി വി.​ജെ. ഏ​ബ്ര​ഹാം വ​ള്ളി​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി രാ​ജ​ൻ ഏ​ബ്ര​ഹാം പാ​റ​പ്പാ​ട്ട്, ക​ണ്‍​വീ​ന​ർ സാം ​പാ​റ​പ്പാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ലി​ജു ടി. ​ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌‌