അ​ടൂ​ർ സീ​റ്റ് സ​മൂ​ദാ​യ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ‌
Wednesday, March 3, 2021 10:30 PM IST
അ​ടൂ​ർ: അ​ടൂ​ർ നി​യ​മ​സ​ഭ സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ സ​മു​ദാ​യ​സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്ന് കാ​ക്കാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.‌ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് മോ​ഹ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​ക്ക് വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ ക​ത്തു ന​ൽ​കി​യ​താ​യും ഇ​വ​ർ അ​റി​യി​ച്ചു. കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ, സാ​ധു​ജ​ന പ​രി​ന​പാ​ല​ന​സം​ഘം, കേ​ര​ള ചേ​ര​മ​ർ സം​ഘം, ആ​ദി​വാ​സി മ​ഹാ​സ​ഭ, സൗ​ത്ത് ഇ​ന്ത്യ​ൻ ലൂ​ഥ​റ​ൻ ച​ർ​ച്ച് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണ് ക​ത്തു ന്ൽ​കി​യി​രി​ക്കു​ന്ന​ത്. ‌‌

പു​തി​യ എ​പി​ക് കാ​ര്‍​ഡ് ല​ഭി​ച്ച​ത് 18301 പേ​ര്‍​ക്ക് ‌

പ​ത്ത​നം​തി​ട്ട: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ എ​പി​ക് (ഇ​ല​ക്ട​റ​ല്‍ ഫോ​ട്ടോ ഐ​ഡ​ന്റി​റ്റി കാ​ര്‍​ഡ്) കാ​ര്‍​ഡ് ല​ഭി​ച്ച​ത് 18301 പേ​ര്‍​ക്ക്. 2021 ജ​നു​വ​രി 20ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​രു ചേ​ര്‍​ത്ത​വ​ര്‍​ക്കാ​ണ് എ​പി​ക് കാ​ര്‍​ഡ് ന​ല്‍​കി വ​രു​ന്ന​ത്. ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് എ​പി​ക് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​ന്പ​തു വ​രെ​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. ‌