പ​രി​ശീ​ല​ന വേ​ദി​യി​ലും വാ​ക്സി​ൻ വി​ത​ര​ണം ‌
Wednesday, March 3, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ന​ട​ത്തി വ​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ഇ​തേ​വ​രെ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് 150ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ര്‍. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശീ​ല​ന ദി​ന​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.‌
ആ​റ​ന്മു​ള, റാ​ന്നി, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. പ​രി​ശീ​ല​ന ഹാ​ളി​നു പു​റ​മെ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മു​റി​ക​ളി​ലാ​ണ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. ‌
ആ​റ​ന്മു​ള - പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഹാ​ള്‍, റാ​ന്നി- റാ​ന്നി സി​റ്റ​ഡ​ല്‍ സ്‌​കൂ​ള്‍, കോ​ന്നി -കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ന്ന​ത്. അ​ടൂ​ര്‍ - അ​ടൂ​ര്‍ ഓ​ള്‍ സെ​യി​ന്‍റ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും, തി​രു​വ​ല്ല - ഡ​യ​റ്റ് സെ​ന്‍റ​റി​ലും പ​രി​ശീ​ല​ന​വും വാ​ക്സി​ന്‍ വി​ത​ര​ണ​വും ഇ​ന്ന് ആ​രം​ഭി​ക്കും. ‌
ആ​ര്‍​ടി​എ യോ​ഗം ഇ​ന്ന് ‌
പ​ത്ത​നം​തി​ട്ട: ആ​ര്‍​ടി​എ യോ​ഗം ഇ​ന്നു രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ‌‌