പോ​സ്റ്റ​ൽ വോ​ട്ട് അ​പേ​ക്ഷാ ഫോം ​ വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, March 5, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​താ​യി എ​ർ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് സൗ​ക​ര്യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ളു​ടെ (12 (ഡി) ​ഫോ​മു​ക​ൾ) വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പു​തു​താ​യി പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പോ​സ്റ്റ​ൽ വോ​ട്ടി​നാ​യു​ള​ള അ​പേ​ക്ഷ​യാ​യ 12 (ഡി) ​ഫോ​മു​ക​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വ​ഴി​യാ​ണ് അ​ർ​ഹ​രാ​യ സ​മ്മ​തി​ദാ​യ​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ച് 17ന​കം തി​രി​ച്ചേ​ല്പി​ക്ക​ണം. പോ​സ്റ്റ​ൽ വോ​ട്ടി​ന് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 12 (ഡി) ​ഫോ​റം നി​ര​സി​ച്ച് സാ​ധാ​ര​ണ പോ​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാം. ഫോ​റം പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ടി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി.ജി​ല്ല​യി​ൽ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ 38,696 വോ​ട്ട​ർ​മാ​ർ, 14,671 ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വോ​ട്ട​ർ​മാ​ർ 12 (ഡി) ​ഫോ​റം മാ​ത്രം പൂ​രി​പ്പി​ച്ച് ന​ൽ​കി​യാ​ൽ മ​തി.
ഇ​തി​ന് ബി​എ​ൽ​ഒ​മാ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രും, കോ​വി​ഡ് ബാ​ധി​ത​രും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പേ​ക്ഷ​യ്ക്കൊ​പ്പം ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ൾ അ​പ്പോ​ൾ ത​ന്നെ പൂ​രി​പ്പി​ച്ച് ന​ൽ​കു​ക​യോ 17ന​കം ബി​എ​ൽ​ഒ മാ​ർ മു​ഖാ​ന്ത​രം കൈ​മാ​റു​ക​യോ ചെ​യ്യാം.