അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ
Friday, March 5, 2021 10:17 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ വ​ട​ക്ക​ട​ത്തു​കാ​വ് ക​ല്ല​രി​ക്ക​പാ​ല​ത്തി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കൊ​ട്ടാ​ര​ക്ക​ര ഇ​റ്റി​സി തൃ​ക്ക​ണ്ണ​മം​ഗ​ലം ഗോ​കു​ല​ത്തി​ൽ വി​നാ​യ​ക് (24) ബ​ന്ധു കൊ​ല്ലം മു​ന്നാം കു​റ്റി​യി​ൽ ഗോ​ൾ​ഡ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ലൈ​ജു (39) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ കൈ ​കാ​ണി​ച്ചെ​ങ്കി​ലും ഒ​ന്നും നി​ർ​ത്തി​യി​ല്ല.
തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു വ​ന്ന റാ​ന്നി ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​നു കൈ​കാ​ണി​ച്ച് നി​ർ​ത്തി​യ​ത്.
പ​രി​ക്കേ​റ്റ​വ​രെ ബ​സി​ൽ ക​യ​റ്റി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത​ള​ത്തു നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​യ ബൈ​ക്കും അ​തേ​ദി​ശ​യി​ലെ​ത്തി​യ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.