പെ​രു​നാ​ട്ടി​ൽ സി​പി​എ​മ്മി​നെ​യും നേ​താ​ക്ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന്
Friday, March 5, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട്ടി​ലെ ബ്രാ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ട​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത​തെ​ന്ന് സി​പി​എം. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ആ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഏ​രി​യാ, ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ സി​പി​എ​മ്മു​കാ​ർ ബി​ജെ​പി​യി​ലേ​ക്കെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യാ​ണ് സി​പി​എം നേ​താ​ക്ക​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.സി​പി​എം ഒ​ഴി​ഞ്ഞ ഓ​ഫീ​സ് ഏ​റ്റെ​ടു​ത്ത് ബി​ജെ​പി ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.
റാ​ന്നി പെ​രു​നാ​ട്ടി​ലെ ക​ക്കാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ബ​ന്ധു ഒ​ഴി​പ്പി​ച്ചു. സി​പി​എ​മ്മു​കാ​ർ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റു​ന്ന​തി​നു മു​ന്പു​ത​ന്നെ ബി​ജെ​പി​ക്കാ​ൻ അ​വ എ​ടു​ത്തു പു​റ​ത്തു​ക​ള​ഞ്ഞ് ബി​ജെ​പി ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡ് സ്ഥാ​പി​ച്ചു.
പി​ന്നാ​ലെ ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് സ​ഹി​തം സി​പി​എ​മ്മു​കാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി. ഇ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സി​പി​എം നേ​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​കൂ​ടി അ​പ​മാ​നി​ക്കു​ന്ന രീ​തി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നെ​തി​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​ദാ​സ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.