അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ൽ
Friday, March 5, 2021 10:17 PM IST
കോ​ഴ​ഞ്ചേ​രി: രാ​ജ്യ​ത്തെ ക​ർ​ഷ​ക സ​മ​രം സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ​യു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കു​ന്നു. റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന കി​റ്റു​ക​ളെ​യും ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഗോ​ത​ന്പും ഉ​ത്പ​ന്ന​ങ്ങ​ളും മു​ൻ കാ​ല​ങ്ങ​ളെ​പ്പോ​ലെ യ​ഥേ​ഷ്ടം എ​ഫ്സി​എ ഗോ​ഡൗ​ണ്‍ വ​ഴി സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്നി​ല്ല.
അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ’ന്യൂ​ട്രി മി​ക്സ് ’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക കൂ​ട്ട് ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​ല അ​ങ്ക​ണ​വാ​ടി​ക​ളി​ലും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​രി, ഗോ​ത​ന്പ്, ചോ​ളം എ​ന്നി​വ പ്ര​ത്യേ​ക അ​ള​വി​ൽ പോ​ഷ​ക മൂ​ല്യ​ങ്ങ​ള​ട​ങ്ങി​യ ചേ​രു​വ​ക​ക​ളും ചേ​ർ​ത്താ​ണ് ന്യൂ​ട്രി​മി​ക്സ് എ​ന്ന പോ​ഷ​കാ​ഹാ​രം കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ത്തി​രു​ന്ന​ത്. ഓ​രോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലും ഇ​തി​നു​വേ​ണ്ടി പ്ര​ത്യേ​ക സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ക​ർ​ഷ​ക സ​മ​രം ആ​രം​ഭി​ച്ച​തോ​ടു​കൂ​ടി പ​ല യൂ​ണി​റ്റു​ക​ളും പ​ഴ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മൂ​ന്നു വ​യ​സ്‌​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും ആ​റു​വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക അ​ള​വി​ലാ​ണ് ന്യൂ​ട്രി​മി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ കൊ​ടു​ത്തി​രു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ലം കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ രോ​ഗ​ങ്ങ​ളും മ​റ്റും ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന്യൂ​ട്രി​മി​ക്സ് അ​ട​ങ്ങി​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്.കോ​വി​ഡ് 19 ന്‍റ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കു​ട്ടി​ക​ളെ​ത്തു​ന്നി​ല്ലെ​ങ്കി​ലും ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ധ്യാ​പ​ക​രും മ​റ്റു​ള്ള​വ​രും നേ​രി​ട്ടാ​ണ് പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്തി​രു​ന്ന കി​റ്റു​ക​ളി​ൽ ഞു​റു​ക്കു ഗോ​ത​ന്പ് അ​ട​ങ്ങി​യ പാ​യ്ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നു. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്ന ഗോ​ത​ന്പ് ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത കി​റ്റു​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗോ​ത​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തു​മൂ​ല​മാ​ണ് കി​റ്റു​ക​ളി​ൽ നി​ന്നും പ​ല​പ്പോ​ഴും ഇ​ത് ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.