കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ‌
Saturday, March 6, 2021 11:21 PM IST
തി​രു​വ​ല്ല: ടി​കെ റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​വി​പേ​രൂ​ർ മു​ണ്ട​ക്ക​മ​ല​യി​ൽ പു​റ​ത്താ​യി​ൽ വീ​ട്ടി​ൽ വി​വേ​ക് പ്ര​സാ​ദ് (25), വ​ള്ളം​കു​ളം കാ​വു​മു​റി പു​ത്ത​ൻ​പു​ര​യി​ൽ സു​നു സു​രേ​ന്ദ്ര​ൻ (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ട​ത്തും​പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​യ മാ​രു​തി സെ​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഹ്യു​ണ്ടാ​യി കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ മാ​രു​തി​യി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വി​വേ​കി​നെ പു​ഷ്പ​ഗി​രി​യി​ലും സു​നു​വി​നെ കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. ‌