പാ​ര്‍​ട്ടി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ഘ​ട്ട​ത്തി​ലേ​ക്ക്
Sunday, March 7, 2021 10:33 PM IST
അ​ടൂ​രി​ലേ​ക്ക് സി​പി​ഐ​യു​ടെ മൂ​ന്നം​ഗ പ​ട്ടി​ക ‌
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​കു​ന്നു.
എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​ഐ മ​ത്സ​രി​ക്കു​ന്ന അ​ടൂ​രി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, മു​ന്‍ എം​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന്‍, ടി.​ആ​ര്‍. ബി​ജു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ജി​ല്ലാ കൗ​ണ്‍​സി​ലും ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ച് സം​സ്ഥാ​ന കൗ​ണ്‍​സി​ലി​നു സ​മ​ര്‍​പ്പി​ച്ച​ത്.
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ര​ണ്ടു ത​വ​ണ അ​ടൂ​രി​ല്‍ എം​എ​ല്‍​എ ആ​യി​രു​ന്നു. മൂ​ന്നു ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​രെ മാ​റ്റി​നി​ര്‍​ത്താ​നാ​ണ്‌ സി​പി​ഐ തീ​രു​മാ​നം. ഒ​രു ത​വ​ണ​കൂ​ടി ചി​റ്റ​യ​ത്തി​നു സീ​റ്റ് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ‌
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​വും ഇ​ന്ന​ലെ ചേ​ര്‍​ന്നു.​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റാ​ന്നി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​തി​ര്‍​പ്പ് ഉ​ണ്ടാ​യെ​ങ്കി​ലും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്‍റെ​യും കോ​ന്നി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.‌
തി​രു​വ​ല്ല​യി​ല്‍ ജ​ന​താ​ദ​ള്‍ - എ​സ് മാ​ത്യു ടി.​തോ​മ​സി​നെ ത​ന്നെ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കും. റാ​ന്നി​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ന്‍.​എം. രാ​ജു​വി​ന്റേ​ത​ട​ക്കം നി​ര​വ​ധി പേ​രു​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പാ​ര്‍​ട്ടി പി​ന്തു​ണ​യോ​ടെ റാ​ന്നി​യി​ല്‍ നി​ന്നു​ള്ള പൊ​തു​സ​മ്മ​ത​നെ രം​ഗ​ത്തി​റ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സി​പി​എ​മ്മി​ന്‍റെ കൂ​ടി താ​ത്പ​ര്യ​ത്തി​ലാ​യി​രി​ക്കും ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ക. ‌
കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള പ​ട്ടി​ക എ​ഐ​സി​സി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കും അ​ഞ്ചു​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രി​ഗ​ണി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​ല്ല​യി​ലെ സ്ഥാ​നാ​ര്‍​ഥി​യെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ജോ​സ​ഫ് എം.​പു​തു​ശേ​രി, കു​ഞ്ഞു​കോ​ശി പോ​ള്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, വി​ക്ട​ര്‍ ടി.​തോ​മ​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ര്‍​ന്ന​ത്. ‌‌