വ​നി​താ​ദി​നാ​ച​ര​ണ​വും ആ​ദ​രി​ക്ക​ലും ‌
Sunday, March 7, 2021 10:36 PM IST
തി​രു​വ​ല്ല: ലോ​ക​വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍ റി​ട്ടേ​ര്‍​ഡ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മി​ല്‍ തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ചെ​റു​കു​സു​മം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ച പ​തി​ന​ഞ്ചോ​ളം അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ആ​നി മാ​ത്യു, ശോ​ഭ​നം​ബി​ക, സെ​ലി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് മാ​ള്‍ മാ​നേ​ജ​ര്‍ ഷെ​ല്‍​ട്ട​ന്‍ വി. ​റാ​ഫേ​ല്‍, ജോ​ളി സി​ല്‍​ക്സ് മാ​നേ​ജ​ര്‍​പി.​എ​ഫ്. ഫ്രാ​ങ്ക്ളി​ന്‍, ജ്വ​ല്ല​റി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ അ​രു​ണ്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.‌