വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയൊരുക്കി കേന്ദ്രസേന
Thursday, April 8, 2021 10:34 PM IST
ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ത്രി​ത​ല സു​ര​ക്ഷ ‌
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ ത്രി​ത​ല സു​ര​ക്ഷ​യി​ല്‍. മേ​യ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ദി​നം വ​രെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍​ക്ക് സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഉ​ണ്ടാ​കും.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സി​സി​ടി​വി സം​വി​ധാ​ന​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ട്. ത്രി​ത​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ പു​റ​ത്തെ ചു​മ​ത​ല 20 പേ​ര​ട​ങ്ങി​യ സാ​യു​ധ​രാ​യ കേ​ന്ദ്ര പോ​ലീ​സി​നാ​ണ്. ഈ ​സു​ര​ക്ഷാ ക​വ​ച​ത്തി​നു പു​റ​ത്തെ ര​ണ്ടു ത​ല​ങ്ങ​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല സാ​യു​ധ​രാ​യ സം​സ്ഥാ​ന പോ​ലീ​സി​നാ​ണ്.‌
നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം, സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ്ഥ​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: തി​രു​വ​ല്ല - കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ്മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍. റാ​ന്നി- റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്. ആ​റ​ന്മു​ള- കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്‌​കൂ​ള്‍. കോ​ന്നി - മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി. അ​ടൂ​ര്‍- അ​ടൂ​ര്‍ മ​ണ​ക്കാ​ല ത​പോ​വ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍. ‌