ളാ​ക്കൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം കൂ​ദാ​ശ നാ​ളെ
Thursday, April 8, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ളാക്കൂർ ഞ​ക്കു​കാ​വ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പു​ന​രു​ദ്ധ​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം, വി​ളം​ബ​ര​റാ​ലി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ നി​ന്നാ​രം​ഭി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​വാ​ല​യ കൂ​ദാ​ശ​യി​ലും തു​ട​ർ​ന്ന് ക​ൽ​ക്കു​രി​ശ് കൂ​ദാ​ശ​യി​ലും പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ഷ്വാ മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ.​ജ​യിം​സ് ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ.​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ എ​ന്നി​വ​ർ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ദീ​പം തെ​ളി​ക്കും. പൂ​ർ​ണ സ​ന്യാ​സി​നി പ​ദ​വി ല​ഭി​ച്ച സി​സ്റ്റ​ർ നോ​ബി​ളി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത്, ഫാ.​വ​ർ​ഗീ​സ് കൈ​തോ​ണ്‍, ഫാ.​സാ​മു​വേ​ൽ ഇ​ട​മ​ണ്ണി​ൽ, മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ റോ​സ്്ലി​ൻ, ഫാ.​ജേ​ക്ക​ബ് ക​ല്ലി​ച്ചേ​ത്ത്, റ​വ.​സി.​കെ. കൊ​ച്ചു​മോ​ൻ, ഫാ.​ജോ​ജി പേ​ഴും​കാ​ട്ടി​ൽ, ഗീ​വ​ർ​ഗീ​സ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

11നു ​രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച ശു​ശ്രൂ​ഷ​ക​ൾ തു​ ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

12 മു​ത​ൽ 18 വ​രെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും 19 മു​ത​ൽ 23 വ​രെ വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​കും. 24നു ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, തു​ട​ർ​ന്ന് വെ​ള്ള​പ്പാ​റ കു​രി​ശ​ടി​യി​ൽ ചെ​ന്പ് പ്ര​തി​ഷ്ഠ.

വൈ​കു​ന്നേ​രം ആ​റി​ന് റാ​സ. 25നു ​രാ​വി​ലെ എ​ട്ടി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.