‌നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചു
Thursday, April 8, 2021 10:34 PM IST
‌പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 716 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ന​ട​ത്തി​യ വെ​ബ്കാ​സ്റ്റിം​ഗി​ന് ത​ട​സ​മി​ല്ലാ​തി​രി​ക്കാ​ന്‍ റോ​ഡ് മു​റി​ക്ക​ല്‍, ട്രെ​ഞ്ചിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി​ന്‍​വ​ലി​ച്ചു.‌ ജ​ല അ​ഥോ​റി​റ്റി (കെ​ഡ​ബ്ല്യു​എ), കെ​എ​സ്ഇ​ബി, പി​ഡ​ബ്ല്യു​ഡി, കെ​എ​സ്ടി​പി എ​ന്നി​വ ജി​ല്ല​യി​ല്‍ റോ​ഡ് ക​ട്ടിം​ഗ്, ട്രെ​ഞ്ചിം​ഗ് ജോ​ലി​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യി​ല്‍ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം
‌‌
പ​ത്ത​നം​തി​ട്ട: ന​ഗ​ര​പ​രി​ധി​യി​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ അ​ഭ്യ​ർ​ഥി​ച്ചു.ജ​ന​റ​ൽ ആ​ശു​പ​ത്രി, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, കു​ന്പ​ഴ​യി​ലെ എ​ൻ​എ​ച്ച്എം ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ‌