പ്ലാ​നു​ക​ൾ​ക്ക് കു​റ​വി​ല്ല; ചെ​റു​തോ​ണി പാ​ലം ഉ​യ​രു​ന്ന​തി​ൽ ആ​ശ​ങ്ക
Saturday, April 10, 2021 10:17 PM IST
ചെ​റു​തോ​ണി: 2018-ലെ ​പ്ര​ള​യ​ത്തി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ചെ​റു​തോ​ണി​യി​ലെ പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കാ​നു​ള്ള പ്ലാ​നു​ക​ൾ മാ​റി​മ​റി​യു​ന്നു. ഇ​തി​നോ​ട​കം മൂ​ന്നു പ്ലാ​നു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച കാ​ല​ത്ത് ചെ​റു​തോ​ണി ടൗ​ണി​ൽ നി​ർ​മി​ച്ച പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ചെ​റു​തോ​ണി പാ​ല​ത്തി​നാ​യി ത​യാ​റാ​ക്കി​യ​ത് ബ​ട്ട​ർ ഫ്ളൈ​സ് പാ​ല​മാ​യി​രു​ന്നു. ജോ​യ്സ് ജോ​ർ​ജ് എം​പി ഇ​തേ പാ​ല​ത്തി​നാ​യി ത​യാ​റാ​ക്കി​യ​ത് സി​ഗ്ന​ച്ച​ർ ബ്രി​ഡ്ജ് ആ​യി​രു​ന്നു. ഇ​തു കേ​ര​ള​ത്തി​ലാ​ദ്യ​ത്തേ​തും രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തേ​തു​മാ​യ ഡി​സൈ​നാ​ണെ​ന്നു​മാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ്ലാ​ൻ ന​ട​പ്പാ​യി​ല്ല.

പി​ന്നീ​ട് ജോ​യ്സ് ജോ​ർ​ജ് എം​പി ആ​യി​രു​ന്ന​പ്പോ​ൾ പു​തി​യൊ​രു പ്ലാ​ൻ അ​വ​ത​രി​പ്പിച്ചി​രു​ന്നു. ഇ​തും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​തി​നു പു​റ​മെ​യാ​ണ് പു​തി​യ പ്ലാ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഇ​ത​നു​സ​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ അ​ത് ചെ​റു​തോ​ണി ടൗ​ണി​നെ വി​ഭ​ജി​ക്കു​ന്ന ത​ര​ത്തി​ലാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ ഉ​ദ്ഘ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തു​വി​ട്ട പ്ലാ​ൻ അ​നു​സ​രി​ച്ച് ചെ​റു​തോ​ണി ട്രാ​ഫി​ക് ഐ​ല​ന്‍റി​ൽ​നി​ന്നും ക​ട്ട​പ്പ​ന റോ​ഡി​ലേ​ക്ക് ആ​റി​നു കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് പൈ​നാ​വ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പാ​ലാ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​വു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. ഈ ​പ്ലാ​നാ​ണ് വീ​ണ്ടും മാ​റ്റി​യി​രി​ക്കു​ന്ന​ത്.

പു​തി​യ പ്ലാ​ൻ അ​നു​സ​രി​ച്ച് വാ​ഴ​ത്തോ​പ്പ് ക​വ​ല​യ്ക്കു​താ​ഴെ സ്റ്റോ​ണേ​ജി​ന് സ​മീ​പ​ത്തു​നി​ന്നും ഇ​രു​വ​ശ​ങ്ങ​ളും കെ​ട്ടി ഉ​യ​ർ​ത്തി ക​ട്ട​പ്പ​ന റോ​ഡി​ലേ​ക്ക് പാ​ലം നി​ർ​മി​ക്കും. വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പാ​ല​ത്തി​ലൂ​ടെ ക​ട്ട​പ്പ​ന റോ​ഡി​ലേ​ക്ക് ക​ട​ക്കാ​നാ​വൂ. പൈ​നാ​വ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് ഐ​ല​ന്‍റി​ലെ​ത്തി പു​തി​യ പ​ാല​ത്തി​ന​ടി​യി​ലൂ​ടെ ക​യ​റി പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. പൈ​നാ​വ് ദി​ശ​യി​ൽ​നി​ന്നും വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​ർ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ക​ട്ട​പ്പ​ന റോ​ഡി​ൽ ക​യ​റി പു​തി​യ പാ​ല​ത്തി​ലൂ​ടെ പോ​ക​ണം.

ഈ ​രീ​തി​യി​ൽ പാ​ലം നി​ർ​മി​ക്കു​ന്പോ​ൾ ട്രാ​ഫി​ക് ഐ​ല​ന്‍റ് ഭാ​ഗ​ത്ത് പ​ത്ത​ടി​യോ​ളം ഉ​യ​രം​വ​രും.
റോ​ഡി​നു ന​ട​പ്പു​വ​ഴി പോ​ലു​മി​ല്ലാ​തെ ടൗ​ണ്‍ കെ​ട്ടി അ​ട​യ്ക്കു​ന്ന​തോ​ടെ 40-ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​തെ വ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പ്ലാ​ൻ മാ​റ്റി​യ​ത് പു​റ​ത്തു​വി​ടാ​തെ​യാ​ണ് പാ​ലം പ​ണി ന​ട​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.