രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു ത​ണ​ലാ​യി സു​നി​ൽ ടീ​ച്ച​ർ
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം എ​സ് സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 199- ാമ​ത്തെ സ്നേ​ഹ​ഭ​വ​നം കൊ​ടു​മ​ൺ, ഇ​ട​ത്തി​ട്ട, തു​ണ്ടി​യി​ൽ ശു​ഭ​ക്കും മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി വി​ദേ​ശ മ​ല​യാ​ളി​യാ​യ പ്രി​ൻ​സ് കോ​ര​യു​ടെ സ​ഹാ​യ​ത്താ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ ത​ങ്ക​മ്മ ചെ​റി​യാ​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ.​ടി. തോ​മ​സും ഡോ. ​എം. എ​സ്. സു​നി​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

അ​പ​ക​ട​ത്തി​ൽ ശ​രീ​രം ത​ള​ർ​ന്നു അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് രാ​ജേ​ഷു​മാ​യി പോ​കാ​ൻ ഇ​ട​മി​ല്ലാ​തെ ചേ​ച്ചി​യു​ടെ വീ​ടി​ന്‍റെ ഒ​രു മു​റി​യി​ൽ മൂ​ന്നു കു​ട്ടി​ക​ളു​മാ​യി അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു ശു​ഭ.

ഭ​ർ​ത്താ​വി​ന്‍റെ അ​വ​സ്ഥ​യും വീ​ട്ടി​ലെ ക​ഷ്ട​പ്പാ​ടും മൂ​ന്നു കു​ട്ടി​ക​ളു​ടെ ചെ​ല​വും എ​ല്ലാം കൂ​ടി ആ​യ​പ്പോ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത സ്ഥി​തി​യി​ൽ ക​ഴി​ഞ്ഞ ശു​ഭ​യു​ടെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ടു മ​ന​സി​ലാ​ക്കി​യ ടീ​ച്ച​ർ, പ്രി​ൻ​സ് കോ​ര​യു​ടെ സ​ഹാ​യ​ത്താ​ൽ ര​ണ്ടു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും സി​റ്റൗ​ട്ടും ശു​ചി​മു​റി​യും അ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ട് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഡോ. ​ബി​ജി തോ​മ​സ്, കെ ​പി. ജ​യ​ലാ​ൽ, ഹ​രി​ത കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.