റിം​ഗ് റോ​ഡി​ല്‍ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്നു
Sunday, April 11, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ റിം​ഗ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പ​ക​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്നു. രാ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ അ​ഴു​കി ദു​ര്‍​ഗ​ന്ധം കാ​ര​ണം വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ചാ​ക്കു​കെ​ട്ടു​ക​ളി​ലാ​ണ് പ​ല​യി​ട​ത്തും മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​രി​ക്കു​ന്ന​ത്. മ​ഴ കൂ​ടി ചെ​യ്ത​തോ​ടെ അ​ഴു​കി​യ അ​വ​സ്ഥ​യാ​ണ്. മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ​രി​കി​ലേ​ക്ക് ത​ള്ളു​ന്നു​ണ്ട്.
റിം​ഗ് റോ​ഡി​ലെ സോ​ഡി​യം വേ​പ്പ​ര്‍ ലാം​ബു​ക​ളു​ടെ കേ​ബി​ള്‍ പ​ല​യി​ട​ത്തും അ​റ​ത്തു​വി​ട്ടു നി​ല​യി​ലാ​ണ്. ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​വാ​ന്‍ വ​രു​ന്ന​വ​രാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്ന പ​രാ​തി നേ​ര​ത്തെ ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ മാ​ലി​ന്യം ത​ള്ള​ലി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം ക​ണ്ടി​രു​ന്നു. പു​തി​യ കൗ​ണ്‍​സി​ലും ഇ​ത് തു​ട​ര്‍​ന്നെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​തു​നി​ര്‍​ത്തി​വ​ച്ച നി​ല​യി​ലാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി രാ​ത്രി കാ​ല​പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ കെ. ​ജാ​സിം കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.