കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു
Sunday, April 11, 2021 10:17 PM IST
കോ​ന്നി: ന​വീ​ക​ര​ണ ജോ​ലി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ട കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ലെ നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു. ക​രാ​ര്‍ എ​ടു​ത്ത ക​മ്പ​നി പ​ണി​ക​ള്‍ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ള്‍ എ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​തു കാ​ര​ണം യാ​ത്ര ത​ട​സ​വും പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ്.

റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ല്‍ ഓ​ട​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു ശാ​സ്ത്രീ​യ​മ​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ​ല​ഭാ​ഗ​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഓ​ട കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത് ക്ര​മ​ക്കേ​ടി​ന്റെ ഭാ​ഗ​മാ​ണെ​ന്നും പ​രാ​തി​ക​ള്‍ ഉ​ണ്ട്. വെ​ള്ള​ക്കെ​ട്ട് ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ക​ല​ങ്ങു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി ഇ​ല്ല. ആ​ന​ക്കൂ​ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്ന് റോ​ഡി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ടാ​റു​ള്ള​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​യി​ല്ല. താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ക​ല​ങ്ങു പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഇ​ള​കൊ​ള്ളൂ​ര്‍ പാ​ലം ജം​ഗ്ഷ​നോ​ടു ചേ​ര്‍​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് ത​ക​ര്‍​ന്ന​ത് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ലാ​ണ് 13 കോ​ടി​യു​ടെ ക​രാ​ര്‍ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​ട നി​ര്‍​മി​ച്ചി​ട്ടു​ള്ള ഭാ​ഗ​ത്ത് ഇ​വ പൂ​ര്‍​ണ​മാ​ക്കി​യി​ട്ടി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് ത​ക​ര്‍​ന്ന ഓ​ട​യു​ടെ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ക്ര​ഷ​റ​ര്‍ യു​ണി​റ്റി​ല്‍ നി​ന്നു​ള്ള ഭാ​രം ക​യ​റ്റി​യ ടോ​റ​സു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ഘ​ട​ന ആ​നു​പാ​തി​ക​മാ​യി പ​രി​ഷ്‌​ക​രി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. 12 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന റോ​ഡ് എ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കൂ മു​മ്പാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മി​ച്ച​ത്.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ ഇ​ല്ലാ​തെ റോ​ഡി​ല്‍ കോ​ടി​ക​ള്‍ മു​ട​ക്കി ന​ട​ത്തി​യ ടാ​റിം​ഗ് പൊ​ളി​ച്ചു മാ​റ്റി പൂ​ട്ട​ക്ക​ട്ട​ക​ള്‍ പാ​കേ​ണ്ടി വ​ന്ന​തും ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു​കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് പൂ​ട്ടു​ക​ട്ട​ക​ള്‍ പാ​കി​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്.

റോ​ഡ് നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന​തി​നൊ​പ്പം ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ന്നി ഗ്രീ​ന്‍ ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ന​ട പാ​ത​ക​ള്‍ നി​ര്‍​മി​ക്കാ​നും ഇ​വി​ടെ സു​ര​ഷി​ത യാ​ത്ര​യ്ക്ക സൗ​ക​ര്യം ഒ​രു​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.