അ​യ്യ​പ്പ​ഭ​ക്ത​നാ​യി ഗ​വ​ർ​ണ​ർ ശ​ബ​രി​മ​ല​യി​ൽ ; പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ലും പ​ങ്കാ​ളി​യാ​യി
Monday, April 12, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ പൂ​ങ്കാ​വ​നം മാ​ലി​ന്യ മു​ക്ത​മാ​യി പ​രി​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കി വ​രു​ന്ന പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ശു​ചീ​ക​ര​ണ​ത്തി​ല്‍ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പ​ങ്കാ​ളി​യാ​യി.
ഇ​ള​യ​മ​ക​ന്‍ ക​ബീ​ര്‍ ആ​രി​ഫി​ന് ഒ​പ്പം ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി​യ ഗ​വ​ര്‍​ണ​ര്‍ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്നി​ധാ​ന​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചി​യാ​ക്കു​ന്ന​തി​ല്‍ ഇ​ന്ന​ലെ പ​ങ്കാ​ളി​യാ​യി. പു​ണ്യം പൂ​ങ്കാ​വ​നം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, അ​യ്യ​പ്പ​സേ​വാ​സം​ഘം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
പു​ണ്യം പൂ​ങ്കാ​വ​ന​ത്തി​ന്‍റെ ശ​ബ​രി​മ​ല​യി​ലെ ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഗ​വ​ര്‍​ണ​ര്‍ ത​ന്‍റെ അ​ഭി​പ്രാ​യ​വും ഓ​ഫീ​സ് ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി സം​ബ​ന്ധി​ച്ച ബ്രോ​ഷ​ര്‍ പു​ണ്യം പൂ​ങ്കാ​വ​നം കോ -​ഓ​ഡി​നേ​റ്റ​ര്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജി മു​ര​ളി ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ഗ​വ​ര്‍​ണ​ര്‍ ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റ​ത്തെ മ​ണി മ​ണ്ഡ​പ​ത്തി​ന് തൊ​ട്ട​ടു​ത്താ​യി ച​ന്ദ​നം വൃ​ക്ഷ​ത്തൈ ന​ട്ടു ന​ന​ച്ചു. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ടു​ന്ന​തി​നാ​യി ച​ന്ദ​ന​മ​രം ന​ല്‍​കി. 9.50 ന് ​ഗ​വ​ര്‍​ണ​റും സം​ഘ​വും മ​ല​യി​റ​ങ്ങി.തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു, ബോ​ര്‍​ഡം​ഗം കെ.​എ​സ്.​ര​വി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്.​തി​രു​മേ​നി, ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു.
സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് വ​ഴി​യാ​യി​രു​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ മ​ല​യി​റ​ക്കം.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി ശ​ര​ണം വി​ളി​യു​മാ​യി അ​യ്യ​പ്പ​ദ​ര്‍​ശ​ന​പു​ണ്യം തേ​ടി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്. പ​തി​നെ​ട്ടാം പ​ടി ക​യ​റി അ​യ്യ​പ്പ​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലും തൊ​ഴു​ത് ഹ​രി​വ​രാ​സ​ന​വും ക​ഴി​ഞ്ഞാ​ണ് ഗ​വ​ര്‍​ണ​ര്‍ തി​രു​മു​റ്റ​ത്തു നി​ന്ന് വാ​വ​ര് സ്വാ​മി​യെ വ​ണ​ങ്ങാ​നാ​യി പോ​യ​ത്. തു​ട​ര്‍​ന്നു ഗ​സ്റ്റ് ഹൗ​സി​ല്‍ വി​ശ്ര​മി​ച്ചു.