മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Monday, April 12, 2021 10:05 PM IST
തി​രു​വ​ല്ല: കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ചു നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ൺ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ബു കു​റ്റി​യി​ൽ, എം. ​ടി. ഏ​ബ്ര​ഹാം, ശ്രീ​ജ ആ​ർ. നാ​യ​ർ, പ്ര​സ​ന്ന​കു​മാ​ർ കു​റ്റൂ​ർ, സി​ന്ധു ലാ​ൽ, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഓ​ട​ക​ളി​ല്ല, ദു​രി​ത​ത്തി​ലാ​യി വ്യാ​പാ​രി​ക​ൾ

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ഓ​ട ഇ​ല്ലാ​ത്ത​തു മൂ​ലം റോ​ഡി​ലൂ​ടെ മ​ഴ​വെ​ള്ളം നി​ര​ന്ന് ഒ​ഴു​കു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. മ​ഴ​പെ​യ്തു തു​ട​ങ്ങി​യാ​ൽ ഉ​ട​ൻ ത​ന്നെ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടും. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്.