സോ​പ്പ് നി​ര്‍​മാ​ണം; തെ​ളി​വെ​ടു​പ്പ് യോ​ഗം16 ന്
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സോ​പ്പ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നും ചെ​റു​കി​ട​തോ​ട്ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ന്ന​തി​നു​മു​ള​ള ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം 16 ന് ​രാ​വി​ലെ യ​ഥാ​ക്ര​മം 11 നും 11.30 ​നും കോ​ട്ട​യം പി​ഡ​ബ്ലു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തും.
തെ​ളി​വെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.