ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും പാ​ര ആം​പ്യൂ​റ്റി ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യും ചേ​ർ​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ​ക്കാ​യി കൊ​ച്ചി​യി​ൽ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തും.കേ​ര​ള ടീ​മി​നെ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തി​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ൽ ന​ട​ക്കും.
40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ അ​സ്ഥി വൈ​ക​ല്യം, സെ​റി​ബ്ര​ൽ പാ​ൾ​സ് എ​ന്നീ ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​മു​ഹ​മ്മ​ദ് അ​ജീ​സ് ന​ൽ​കും. ഫോ​ണ്‍: 8111992470.

ആ​റ് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ കൊ​ന്ന​താ​യി പ​രാ​തി

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ലെ ആ​റ് നാ​യ്ക്ക​ളെ വി​ഷം ന​ൽ​കി കൊ​ന്ന​താ​യി പ​രാ​തി. ഓ​മ​ല്ലൂ​ർ സ​ന്തോ​ഷ് മു​ക്കി​ൽ ക​ള​ർ​നി​ൽ​ക്കു​ന്ന​തി​ൽ ഡോ. ​ശ്രീ​ജ ര​വി​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ നാ​യ്ക്ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴ് നാ​യ്ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.
നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ര​ക്ത​മൊ​ഴു​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യാ​ണ് ശ്രീ​ജ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ടി​ന​ടു​ത്ത് മ​റ്റൊ​രു നാ​യ​യെ സ​മാ​ന​മാ​യ രീ​തി​യി​ൽ ച​ത്ത​താ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു.
ഒ​രു നാ​യ​യെ ഇ​ന്ന് മ​ഞ്ഞാ​ടി​യി​ലെ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും. അ​ഞ്ച് നാ​യ്ക്ക​ളെ കു​ഴി​ച്ചി​ട്ടു.