പ​ണം അ​ട​ച്ചു, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​രു​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ല
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​ട​ച്ച് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ മ​രു​ന്നോ ഉ​പ​ക​ര​ണ​ങ്ങ​ളോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ.വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ അ​പേ​ക്ഷ​യ്ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ്,
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നീ ഓ​ഫീ​സു​ക​ളി​ലെ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ വെ​ളി​വാ​കു​ന്ന​ത്.സാ​ന്ത്വ​ന പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം ശ​യ്യാ​വ​ലം​ബി​ക​ളാ​യ രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നു 2018 മാ​ർ​ച്ച് 31നു 509802 ​രൂ​പ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നു പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​ന്നും ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ മ​രു​ന്നു​ക​ൾ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ സ്റ്റോ​റി​ൽ ല​ഭ്യ​മാ​യി​ട്ടി്ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. തു​ക അ​ട​ച്ചി​ട്ടും മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
മ​രു​ന്നു ല​ഭ്യ​മാ​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ചു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടെ റ​ഷീ​ദ് ആ​ന​പ്പാ​റ മു​ഖ്യ​മ​ന്ത്രി, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ, ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ ,പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ,പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.