കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കും, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ൾ
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് എ​ത്ര​യും വേ​ഗം അ​വ എ​ത്തി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നി​ർ​ദേ​ശി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 14 ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്കാ​യി അ​ടൂ​ർ റ​വ​ന്യൂ ട​വ​റി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ.വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യ​ണം. ഇ​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണെ​ന്ന് വാ​ർ​ഡ്ത​ല ക​മ്മ​റ്റി​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ക്സി​നേ​ഷ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല മ​റ്റു സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്താം. ഇ​ങ്ങ​നെ ന​ട​ത്തി​യാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ വാ​ക്്സി​ൻ ന​ൽ​കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.