ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ശ്ര​മം; താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Saturday, April 17, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ പാ​രാ​മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ​നെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റാ​ര്‍ പ​ന്ന്യാ​ര്‍ കോ​ള​നി​യി​ല്‍ ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ന​ന്ത​രാ​ജി (36)നെ ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ നി​യ​മി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ഇ​രു​ന്നി​രു​ന്ന ഇ​സി​ജി മു​റി​യി​ലെ​ത്തി​യ അ​ന​ന്ത​രാ​ജ് ഇ​സി​ജി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​ത​വ​ണ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും ഒ​ടു​വി​ല്‍ എ​ടു​ത്തു ന​ല്‍​കാ​മെ​ന്ന് യു​വ​തി സ​മ്മ​തി​ക്കു​ക​യും ഇ​സി​ജി. എ​ടു​ത്തു കൊ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് മു​റി​യി​ല്‍ നി​ന്നി​റ​ങ്ങി പു​റ​ത്തേ​ക്ക് പോ​യി. പി​ന്നീ​ട് തി​രി​ച്ച് ഇ​തേ മു​റി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ പോ​കാ​തെ അ​വി​ടെ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​യാ​ള്‍ ചാ​ടി​യെ​ഴു​ന്നേ​റ്റ് വാ​തി​ല്‍ കു​റ്റി​യി​ട്ട് യു​വ​തി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വം യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ന്‍​സി​ല്‍ ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ക്കേ​ട് നീ​ങ്ങും​മു​മ്പേ​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് മ​റ്റൊ​രു പീ​ഡ​ന​ശ്ര​മം കൂ​ടി പു​റ​ത്തു​വ​രു​ന്ന​ത്.‌