അ​ഭി​മു​ഖം 29 ന്
Saturday, April 17, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (പാ​ര്‍​ട്ട്1, ഫ​സ്റ്റ് എ​ന്‍​സി​എ ഈ​ഴ​വ, തീ​യ, ബി​ല്ല​വ) ത​സ്തി​ക​യ്ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച യോ​ഗ്യ​ത​യു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി 29 ന് ​പി​എ​സ്‌​സി എ​റ​ണാ​കു​ളം ജി​ല്ലാ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​ന് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​വ്യൂ മെ​മ്മോ പ്രൊ​ഫൈ​ലി​ലും, അ​റി​യി​പ്പ് എ​സ്എം​എ​സ് മു​ഖേ​ന​യും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ ന​മ്പ​ര്‍ : 0468 2222665.‌