കോ​വി​ഡ് പ്ര​തി​രോ​ധം: 23 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ർ​ദേ​ശം
Monday, April 19, 2021 10:43 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച കാ​ല​യ​ള​വി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന 23 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം. ഈ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ ഓ​ൺ​ലൈ​ൻ യോ​ഗ​വും ന​ട​ത്തി. ‌
ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, സീ​ത​ത്തോ​ട്, നെ​ടു​മ്പ്രം, ക​വി​യൂ​ര്‍, നാ​റാ​ണം​മൂ​ഴി, കു​റ്റൂ​ര്‍, വെ​ച്ചൂ​ച്ചി​റ, കു​ന്ന​ന്താ​നം, പു​റ​മ​റ്റം, റാ​ന്നി പെ​രു​നാ​ട്, കോ​യി​പ്രം, പ​ള്ളി​ക്ക​ല്‍, ഇ​ര​വി​പേ​രൂ​ര്‍, കോ​ന്നി, അ​യി​രൂ​ര്‍, കോ​ഴ​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് കൂ​ടു​ത​ലാ​യും കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.‌
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ, തി​രു​വ​ല്ല ആ​ര്‍​ഡി​ഒ പി. ​സു​രേ​ഷ്, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ​സ്. ഹ​രി​കു​മാ​ര്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍.​ഐ. ജ്യോ​തി​ല​ക്ഷ്മി, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​ബി സു​ഷ​ന്‍, ഡി​ഡി​പി എ​സ്. ശ്രീ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, ഡി​വൈ​എ​സ്പി​മാ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌