താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ സം​വി​ധാ​നം വേ​ണ​മെ​ന്നാ​വ​ശ്യം ‌
Monday, April 19, 2021 10:43 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​വു​ന്ന അ​ധി​ക​വ​ര്‍​ധ​ന​യേ​തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഇ​ത​ര ചി​കി​ത്സ​യോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ളെ​കൂ​ടി ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ഹൈ​ബ്രി​ഡ് ആ​ശു​പ​ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യു​മാ​ണ് നി​ല​വി​ൽ ഹൈ​ബ്രി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​ത്രി ഹൈ​ബ്രി​ഡ് ആ​ശു​പ​ത്രി​യാ​ണെ​ങ്കി​ലും ഇ​ത​ര രോ​ഗി​ക​ള്‍​ക്കു​ള്ള ഒ​പി മാ​ത്ര​മേ ആ​രം​ഭി​ച്ചി​ട്ടു​ള്ളൂ. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ർ​ധ​ന​യേ​തു​ട​ര്‍​ന്ന് ഇ​ത​ര രോ​ഗി​ക​ള്‍​ക്കു​ള​ള കി​ട​ത്തി ചി​കി​ത്സ ഇ​തേ​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.‌
52 കി​ട​ക്ക​ക​ളു​ള്‍​പ്പെ​ടെ 120 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ​രെ 127 കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​ത്.
തീ​വ്ര രോ​ഗ​ബാ​ധ​യു​ള്ള എ​ട്ടി​ല​ധി​കം പേ​ര്‍ ഐ​സി​യു​വി​ലു​മു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 18 കി​ട​ക്ക​ക​ളു​ള്‍​പ്പെ​ടെ 42 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യും 47 ലധി​കം രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്നു​ണ്ട്. ഈ ​നി​ല തു​ട​ര്‍​ന്നാ​ല്‍ ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ വ​രാ​ന്ത​യി​ല്‍ കൂ​ടി കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ജി​ല്ല​യി​ലെ അ​ടൂ​ര്‍, തി​രു​വ​ല്ല, റാ​ന്നി ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ്.
ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം വ​ഴി ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി തു​റ​ന്നി​രു​ന്ന സി​എ​ഫ്എ​ൽ​ടി​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​യി​ട​ത്തും നി​ർ​ത്തി.‌
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കി​ട​ത്തി ചി​കി​ത്സ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.
ജി​ല്ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തി​ലു​മു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. ‌