മാ​ധ്യ​മ സെ​മി​നാ​ർ ന​ട​ത്തി
Tuesday, April 20, 2021 10:18 PM IST
കോ​ന്നി: കൊ​ന്ന​പ്പാ​റ വി​എ​ൻ​എ​സ് കോ​ള​ജ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.‌
മീ​ഡി​യ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് വി. ​കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ജ​യ​ന്തി എ​സ്. നാ​യ​ർ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ര​ഘു​കു​മാ​ർ, മീ​ഡി​യാ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രേ​വ​തി, ശ്രീ​ജാ ശ്രീ​കു​മാ​ർ, വി​ഷ്ണു പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, ഫോ​ട്ടോ​ഗ്രാ​ഫ​ർ ച​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

‌അ​നു​സ്മ​ര​ണ യോ​ഗം

പ​ത്ത​നം​തി​ട്ട: കേ​ര​ള ലോ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജ് സ്ഥാ​പ​ക​ൻ, ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡോ.​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ അ​നു​സ്മ​ര​ണം ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗം പി,​സി. ജോ​ർ​ജ് എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ ​അ​ക്കാ​ഡ​മി പൂ​ർ​വ വി​ദ്യാ​ർ​ഥി ഫോ​റം ക​ണ്‍​വീ​ന​ർ മാ​ത്തൂ​ർ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​വി. ജ്യോ​തി​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.