ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: ബി​ജെ​പി
Wednesday, April 21, 2021 10:41 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട ആ​വ​ശ്യ​പ്പെ​ട്ടു.‌
വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ക​യും ഓ​രോ കേ​ന്ദ്ര​ത്തി​ലും ല​ഭ്യ​മാ​യി​ട്ടു​ള്ള​തും വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​തു​മാ​യ സ്റ്റോ​ക്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​നും ഓ​രോ കേ​ന്ദ്ര​ത്തി​ലും ഏ​തു വാ​ക്സി​നാ​ണ് ല​ഭ്യ​മാ​കു​ന്ന​തെ​ന്നും ഒ​രു ദി​വ​സം എ​ത്ര​പേ​ർ​ക്ക് ന​ൽ​കാ​നാ​കു​മെ​ന്നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ‌‌