കാ​ർ​ഷി​ക,വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ള​ണം: വി​ക്ട​ർ ടി. ​തോ​മ​സ്
Wednesday, April 21, 2021 10:41 PM IST
‌പ​ത്ത​നം​തി​ട്ട: 2018ലെ ​പ്ര​ള​യം തു​ട​ർ​ന്നു​ണ്ടാ​യ കൊ​റോ​ണ​യും കാ​ര​ണം കേ​ര​ള​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌
ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് പ​ഠി​ച്ച​വ​ർ​ക്ക് പു​തി​യ തൊ​ഴി​ല വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​തും സ്ഥാ​പ​ന​ങ്ങ​ൾ കൊ​റോ​ണ കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തും വി​ദേ​ശ​ത്തും ഇ​ന്ത്യ​യി​ലും ജോ​ലി സാ​ധ്യ​ത കു​റ​ഞ്ഞ​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ‌
കാ​ർ​ഷി​ക വാ​യ്പ ചെ​റു​കി​ട സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വാ​യ്പ എ​ടു​ത്ത​വ​രു​ടെ അ​വ​സ്ഥ​യും ദു​രി​ത​ത്തി​ലാ​ണ് ജ​പ്തി ഭീ​ഷ​ണി​യി​ൽ പ​ല​രും വ​ല​യു​ക​യാ​ണ്. ‌
വേ​ന​ൽ​മ​ഴ​യും വ​ന്യ​ജീ​വി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തും വി​ല സ്ഥി​ര​ത ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കാ​ർ​ഷി​ക വി​ദ്യാ​ഭ്യാ​സ വാ​യ്പ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​താ​യി വി​ക്ട​ർ അ​റി​യി​ച്ചു. ‌‌