കെ​എ​സ്ഇ​ബി​യി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​നും ത​മ്മി​ല്‍ ത​ര്‍​ക്കം, കൈ​യ്യാ​ങ്ക​ളി ‌
Thursday, April 22, 2021 10:39 PM IST
തി​രു​വ​ല്ല: ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി. കെ​എ​സ്ഇ​ബി മ​ണി​പ്പു​ഴ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ക​രാ​റു​കാ​ര​ന്‍ ക​ട​പ്ര തു​ണ്ടി​യി​ല്‍ വ​ട​ക്കേ​തി​ല്‍ സ​ജി​ലി​ന്‍റെ വീ​ട്ടി​ല്‍ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​യ​റി സ​ജി​ലി​ന്‍റെ ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പു​ളി​ക്കീ​ഴ് പോ​ലീ​സി​ല്‍ പ​രാ​തി​യു​ള്ള​ത്.‌ ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സം സ​ജി​ലും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നും ത​മ്മി​ല്‍ ക​ട​പ്ര​യി​ല്‍ വാ​ക്കേ​റ്റ​വും കൈ​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. ലൈ​ന്‍​മാ​നും ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​മാ​യ ജ​യ പ്ര​മോ​ദ് പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.‌
ഇ​തി​നി​ടെ ക​ട​പ്ര കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സ​ജി​ലി​ന്റെ വീ​ട്ടു​പ​രി​സ​ര​ത്ത് കി​ട​ന്ന കെ​എ​സ്ഇ​ബി സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചു​വെ​ന്ന പേ​രി​ല്‍ പു​ളി​ക്കീ​ഴ് പോ​ലീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. സ​ജി​ല്‍ കെ​എ​സ്ഇ​ബി ക​രാ​റു​കാ​ര​നാ​ണെ​ന്നും ക​രാ​ര്‍ ജോ​ലി​ക്ക് ന​ല്‍​കി​യ സാ​മ​ഗ്രി​ക​ളാ​ണ് ഇ​തെ​ന്നും ഇ​ത് അ​വ​രു​ടെ കൈ​വ​ശം സൂ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ച് മ​ണി​പ്പു​ഴ ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് രേ​ഖാ​മൂ​ലം പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.‌