എ​സ്എ​സ്എ​ല്‍​സി ഐ​ടി പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണം: കെ​എ​സ്ടി​സി‌
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യ് അ​ഞ്ചു മു​ത​ല്‍ 12 വ​രെ ന​ട​ക്കേ​ണ്ട എ​സ്എ​സ്എ​ല്‍​സി ഐ​ടി പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ര​ള ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ര്‍ ജി​ല്ലാ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.‌മേ​യ് അ​ഞ്ച് മു​ത​ല്‍ പ​രീ​ക്ഷ ന​ട​ത്തി​യാ​ല്‍ ഒ​രേ കം​പ്യൂ​ട്ട​റി​ല്‍ അ​ര മ​ണി​ക്കൂ​ര്‍ വീ​തം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യ്ക്കി​രി​ക്കേ​ണ്ടി​വ​രും. ഇ​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് കൗ​ണ്‍​സി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌ കു​ട്ടി​ക​ളു​ടെ ഐ​ടി വി​ല​യി​രു​ത്ത​ല്‍ നി​ര​ന്ത​ര മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ ചെ​യ്യാ​നാ​കും. ബി​നു കെ. ​ഈ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി വ​ര്‍​ഗീ​സ് ഇ​ല​വു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​നി ആ​നി, തോ​മ​സ് മാ​ത്യു, ഷൈ​നി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌