ച​ന്ദ​ന​പ്പ​ള്ളി വ​ലി​യ പ​ള്ളി പെ​രു​ന്നാ​ൾ ഇ​ന്ന് ‌‌
Thursday, May 6, 2021 10:44 PM IST
ച​ന്ദ​ന​പ്പ​ള്ളി: വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ്‌ സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന തു​മാ​യ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പ്ര​ധാ​ന പെ​രു​ന്നാ​ൾ ഇ​ന്ന് ന​ട​ക്കും. നാ​ള​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​മ്പി​ൽ അ​രി​യി​ടി​ൽ ച​ട​ങ്ങും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി ചെ​മ്പെ​ടു​പ്പും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ആ​റിന് ​ചെ​മ്പി​ൽ അ​രി​യി​ടീ​ൽ, 7.30ന് ​ഡോ. തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 9.30 ന് ​പൊ​ന്നി​ൻ കു​രി​ശ് സ​മ​ർ​പ്പ​ണം. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ർ​ജ് ഷ്രൈ​ൻ എ​ഴു​ന്നെ​ള്ളി​പ്പ്. 10 ന് ​തീ​ർ​ഥാ​ട​ക സം​ഗ​മം. 5.30ന് ​ചെ​മ്പെ​ടു​പ്പ്‌, ആ​റി​നുസ​ന്ധ്യാ​ന​മ​സ്കാ​രം. കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മീ​സ്, ഡോ.​തോ​മ​സ് മാ​ർ അ​ത്താ​നി​യോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ശ്ലൈ​ഹി​ക വാ​ഴ്വ്. 16ന് ​കൊ​ടി​യി​റ​ക്കോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. 31 വ​രെ നേ​ർ​ച്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ചെ​മ്പി​ൽ അ​രി​യി​ടു​ന്ന​തി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌

‌സ​ന്ദീ​പ് കു​മാ​ര്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ടർ ‌

പ​ത്ത​നം​തി​ട്ട: അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി സ​ന്ദി​പ് കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. 2020 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 2019ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 435-ാം റാ​ങ്കാ​ണ് ല​ഭി​ച്ച​ത്. ബീ​ഹാ​റി​ലെ ഭ​ഗ​ല്‍​പ്പൂ​ര്‍ ജി​ല്ല​യി​ല്‍ ധ്രൂ​ബ് ഗ​ഞ്ച് വി​ല്ലേ​ജി​ല്‍ ഖാ​രി​ക് ആ​ണ് സ്വ​ദേ​ശം. ന​വ​ല്‍ കി​ഷോ​ര്‍ കു​മാ​റി​ന്‍റെ​യും വീ​ണാ കു​മാ​രി​യു​ടെ​യും മ​ക​നാ​യി 1994 ജ​നു​വ​രി 28ല്‍ ​ജ​ന​നം. ഒ​ഡീ​ഷ റൂ​ര്‍​ക്ക​ല എ​ന്‍​ഐ​ടി​യി​ല്‍ നി​ന്ന് സെ​റാ​മി​ക് എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ ബി​ടെ​ക് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ‌