കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള
Friday, May 7, 2021 10:37 PM IST
മ​ല്ല​പ്പ​ള്ളി:കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് ആം​ഭി​ക്കും. ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന ഇ​ന്നു മു​ത​ൽ പ​ഞ്ചാ​യ​ത്തി​ലൊ​രാ​ളും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന് ല​ക്ഷ്യം വ​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം നി​യു​ക്ത എം​എ​ൽ​എ മാ​ത്യു ടി. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തോ​ട്ട​പ്പ​ടി തൃ​പ്തി​യി​ൽ പ്ര​മോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള​ക്കാ​യി വി​ട്ടു ന​ൽ​കു​വാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.
ആ​ഞ്ഞി​ലി​ത്താ​ന​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഡി​വൈ​ൻ കു​ടും​ബ​ശ്രീ​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ​യും ചു​മ​ത​ല. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ല​താ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ​ൻ. മോ​ഹ​ന​ൻ, ബാ​ബു കൂ​ട​ത്തി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​കെ. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രാ​യ വി.​എ​സ്. ഈ​ശ്വ​രി, വി.​സി. മാ​ത്യു, മി​നി ജ​നാ​ർ​ദ്ദ​ന​ൻ, അം​ഗ​ങ്ങ​ളാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ബാ​ബു കു​റു​ന്പേ​ശ്വേ​രം, ഗി​രീ​ഷ് കു​മാ​ർ, മ​റി​യാ​മ്മ, വി.​ജെ. റെ​ജി, ഗ്രേ​സി മാ​ത്യു, സ്മി​ത വി​ജ​യ​രാ​ജ്, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​വി. സു​ബി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ, അ​ഗ​തി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ടം ഉ​ച്ച​ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​ത്തി​ക്കും. അ​ന​ന്തു വ​ള്ളി​ക്കാ​ട്, കെ.​പി ര​തീ​ഷ്, ബാ​ലു പാ​ല​ക്ക​ൽ​ത്ത​കി​ടി, ധ​നേ​ഷ് മു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 അം​ഗ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു വ​രു​ത്തും.