ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കും
Saturday, May 8, 2021 10:37 PM IST
ച​ന്ദ​ന​പ്പ​ള്ളി: സാ​ന്‍ ജോ​ര്‍​ജി​യ​ന്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ​വി​ഡ് വോ​ള​ണ്ടി​യേ​ഴ്‌​സി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും, കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.

ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കു​റ്റി​യി​ല്‍ ആം​ബു​ല​ന്‍​സി​ന്റെ താ​ക്കോ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ഷ്വാ​യ്ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ ​ജോ​ര്‍​ജ് വ​ര്‍്ഗീ​സ് കൊ​പ്പാ​റ, ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ല്‍, ജേ​ക്ക​ബ് ജോ​ര്‍​ജ് കു​റ്റി​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കും. കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും സ​ഹാ​യം ന​ല്‍​കും. ഫോ​ണ്‍ : 9400787035.