മാ​ര്‍ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണം നടത്തി
Saturday, May 8, 2021 10:37 PM IST
തെ​ള്ളി​യൂ​ര്‍: ശ്രീ​രാ​മാ​ശ്ര​മം ചാ​രി​റ്റ​ബി​ല്‍ ട്ര​സ്റ്റ് യോ​ഗം ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു.ട്ര​സ്റ്റി​ന്റെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ര്‍​ഘ​കാ​ലം അ​ദ്ദേ​ഹം ന​ല്‍​കി​യ പി​ന്തു​ണ​യെ യോ​ഗം അ​നു​സ്മ​രി​ച്ചു.
ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ല്‍, സി​ന്ധു വി. ​നാ​യ​ര്‍, ഗോ​വി​ന്ദ് ജി. ​നാ​യ​ര്‍, പി.​കെ. പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, രാ​ജ​പ്പ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല: ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ല്‍​ജി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു വ​ട​ശേ​രി​ക്ക​ര , കി​ട​ങ്ങ​ന്നൂ​ര്‍ പ്ര​സാ​ദ്, പ്രേം​ജി​ത് ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല: ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല മ​ര്‍​ച്ച​ന്‍റ് അ​സോ​സ്സി​യേ​ഷ​ന്‍ അ​നു​ശോ​ചി​ച്ചു. ന​ന്മ​യു​ടെ വെ​ളി​ച്ചം പ​ക​ര്‍​ന്ന സ​ര്‍​വ്വാ​ദ​ര​ണീ​യ​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ട് പൊ​തു​സ​മൂ​ഹ​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ല്‍ എം.​സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എം.​കെ. വ​ര്‍​ക്കി, മാ​ത്യൂ​സ് ജേ​ക്ക​ബ്, സ​ജി എം.​മാ​ത്യു, ര​ഞ്ചി​ത്ത് ഏ​ബ്ര​ഹാം, കെ.​കെ ര​വി, ഷി​ബു വ​ര്‍​ഗീ​സ്, ബി​നു ഏ​ബ്ര​ഹാം, ജോ​ണ്‍​സ​ണ്‍ തോ​മ​സ്, ആ​ര്‍. ജ​നാ​ര്‍​ദ്ദ​ന​ന്‍, മാ​ത്യൂ​സ് ചാ​ല​ക്കു​ഴി, പി.​എ​സ്. നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.