ഡോ. ​ഉ​ഷ കെ. ​പു​തു​മ​ന​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി
Saturday, May 8, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: 24 വ​ര്‍​ഷ​ത്തെ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ത്തി​നു ശേ​ഷം അ​യി​രൂ​രി​ലെ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ്ഥാ​ന​ത്തു നി​ന്നു വി​ര​മി​ച്ച ഡോ. ​ഉ​ഷ കെ. ​പു​തു​മ​ന​യ്ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ദ​ക്ഷി​ണ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ഡോ. ​ഉ​ഷ കെ. ​പു​തു​മ​ന കൂ​ടു​ത​ല്‍ കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്.

ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം, പൊ​തു സം​ഘ​ട​ന​യാ​യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം, ആ​പ്ത ആ​യു​ര്‍​വേ​ദ മാ​സി​ക​യു​ടെ എ​ഡി​റ്റ​ര്‍, ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​രി​രു​ന്നു.

ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​സോ​സി​യേ​ഷ​ന്‍ ദ​ക്ഷി​ണ മേ​ഖ​ലാ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഹ​രി​കു​മാ​ര​ന്‍ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ ഡോ. ​വി​നോ​ദ് ന​മ്പൂ​തി​രി, സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഡോ. ​എം. ഷ​ര്‍​മ​ദ് ഖാ​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി, ട്ര​ഷ​റ​ര്‍ ഡോ. ​ജ​യ​റാം, ഡോ. ​കെ.​എം. മാ​ധ​വ​ന്‍, ഡോ. ​സി.​ആ​ര്‍. ര​വി , ഡോ. ​വി.​ജി.​ജ​യ​രാ​ജ്, ഡോ.​എ​ന്‍.​രാ​ജേ​ഷ്, ഡോ. ​എം. എ​സ്. നൗ​ഷാ​ദ്, ഡോ. ​എ​സ്. ഷൈ​ന്‍, ഡോ.​വ​ഹീ​ദ റ​ഹ് മാ​ന്‍, ഡോ. ​ആ​ന​ന്ദ്, ഡോ: ​ജീ​വ​ന്‍, ഡോ. ​അം​ജ​ത്, ഡോ. ​ഷാ​ജി ബോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.