കൂ​ട്ട​ത്തോ​ടി​ന് മൂ​ന്ന് എം​എ​ൽ​എ​മാ​ർ
Monday, May 10, 2021 10:58 PM IST
പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട​യ്ക്കും മേ​ക്കൊ​ഴൂ​രി​നും മ​ധ്യേ​യു​ള്ള കൂ​ട്ട​ത്തോ​ട് ജം​ഗ്ഷ​ൻ മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​ണ്.

മേ​ക്കൊ​ഴൂ​രി​ൽ നി​ന്ന് കൂ​ട്ട​ത്തോ​ടെ വ​രെ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല പ​രി​ധി​യി​ലാ​ണ് സ്ഥ​ലം. ക​ട​മ്മ​നി​ട്ട കൂ​ട്ട​ത്തോ​ടുഭാ​ഗം നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്.

നി​യ​മ​സ​ഭ മ​ണ്ഡ​ലം ആ​റ​ന്മു​ള​യാ​ണ്. വ​യ​ല​ത്ത​ല റോ​ഡി​ൽ കൂ​ട്ട​ത്തോ​ടി​നു തൊ​ട്ടു​താ​ഴെ വ​രെ ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല പ​രി​ധി​യി​ൽ​വ​രും.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​സ​മ​യ​ത്ത് മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ട് ജം​ഗ്ഷ​നി​ൽ എ​ത്തി. ഇ​നി മൂ​ന്ന് എം​എ​ൽ​എ​മാ​ർ കൂ​ട്ട​ത്തോ​ടി​നു​ണ്ടാ​കും.

2009ലെ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ​യാ​ണ് കൂ​ട്ട​ത്തോ​ട് ഇ​ത്ത​ര​ത്തി​ൽ വീ​തി​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല പ​രി​ധി​യി​ലാ​യി​രു​ന്നു മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും. ‌‌